പരിചയം ഫോണിൽ, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, KSRTC ഡ്രൈവര്‍ അറസ്റ്റിൽ

Published : Dec 07, 2023, 12:25 AM IST
പരിചയം ഫോണിൽ, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, KSRTC ഡ്രൈവര്‍ അറസ്റ്റിൽ

Synopsis

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലയിടത്ത് കൊണ്ടുപോയി പീഡനം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റിൽ

പത്തനംതിട്ട: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്റ്റിൽ. പത്തനംതിട്ട റാന്നി സ്വദേശി സുരേഷിനെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.  റാന്നി ഡിപ്പോയിലെ ഡ്രൈവർ ടി എ സുരേഷാണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീ‍ഡിപ്പിച്ചെന്നാണ് പരാതി. 

2018 ഡിസംബർ മുതൽ പീഡിപ്പിച്ചെന്നാണ് മൊഴി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ സുരേഷ് ഒഴിഞ്ഞുമാറി. നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വെച്ചൂച്ചിറ പൊലീസാണ് യുവതിയുടെ പരാതി കിട്ടി മണിക്കൂറുകൾക്കകം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി സുരേഷ്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഡോ ഷഹനയുടെ മരണം: റുവൈസിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ്, സ്ത്രീധന നിരോധന നിയമ പ്രകാരവും കേസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്