
കൊല്ലം: കൊല്ലത്ത് ബസിന്റെ സമയം ചോദിച്ച യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരൻ്റെ മർദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിപ്പോ ഗാർഡ് സുനിൽകുമാറിനെ പൊലീസ് അറസ്‌റ്റു ചെയ്‌തു. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ തിങ്കളാഴ്ചയായിരുന്നു മർദ്ദനം. രാത്രി 12 ന് ബസ് സ്‌റ്റാൻഡിലെത്തിയ ഷാജിമോൻ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിൻ്റെ സമയം തിരക്കി. ബോർഡ് നോക്കഡാ എന്നായിരുന്നു കെഎസ്ആർടിസി ജീവനക്കാരൻ്റെ മറുപടി. പിന്നാലെ വാക്കേറ്റമായി.
Read More.... കുതന്ത്രങ്ങൾ പയറ്റി കൈക്കൂലി; വിശ്വാസ്യത നേടി പണം വാങ്ങി പോക്കറ്റിലാക്കി; വില്ലേജ് ഓഫീസര്‍ ഒടുവിൽ പിടിയിൽ
പ്രകോപിതനായ സുനിൽകുമാർ അസഭ്യം പറഞ്ഞ് ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദ്ദിച്ചു. മറ്റൊരു യാത്രക്കാരൻ മർദന ദൃശ്യം പകർത്തി. പരാതിയെ തുടർന്ന് ഈസ്‌റ്റ് പൊലീസ് സുനിൽകുമാറിനെ അറസ്‌റ്റ് ചെയ്തു. നിർമാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനാണ് ഷാജിമോൻ. വിരലിനും തലയ്ക്കും പരിക്കേറ്റ ഷാജി ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഗാർഡിനെതിരെ ഗതാഗതമന്ത്രിക്ക് പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam