കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം, യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, വ്യാപക പരാതി

Published : Oct 02, 2026, 12:47 PM IST
priyadarshini journey

Synopsis

കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ കവർച്ചാ സംഘം, യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, വ്യാപക പരാതി

കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘം സജീവമാകുന്നതായി പരാതി. കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിലായി ബസിൽനിന്ന് മോഷണം പോയത്. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടമായത്. ബസിൽ തിരക്കേറുന്ന സമയത്ത് സ്ത്രീ യാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം.

തിക്കിത്തിരക്കിനിടെ ബാഗ് പിടിച്ചുതരാമെന്ന് പറഞ്ഞ് സീറ്റിലിരിക്കുന്നവർ കൈ നീട്ടിയാലും പരിചയമില്ലാത്തവർക്ക് ബാഗ് കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോണുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ഫോണുകൾ മോഷണം പോയ ബസുകളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്നു, സ്കൂൾ പരിസരത്ത് ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 45 കുപ്പി മദ്യം
ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അധ്യാപിക മരിച്ചു