
തിരുവനന്തപുരം: നാവികസേനാ ദിനമായ ഡിസംബർ 3ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്ത് അണിനിരക്കും. നാവിക സേനയുടെ 'ഓപ്പറേഷൻ ഡെമോ' എന്ന പേരിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കൂടി കാണാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരിക്കിയിട്ടുണ്ട്.
നാവികസേനാ ദിനമായ ഡിസംബർ 3ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണുവാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ അവസരമെരുക്കുന്നു
കേരളത്തിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾക്ക് തിരുവനന്തപുരം ശംഖുമുഖം വേദിയാകുകയാണ്. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് 'ഓപ്പറേഷൻ ഡെമോ' എന്ന ദൃശ്യ വിസ്മയമൊരുക്കും. നാവിക സേനയുടെ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ടെസ്റ്റിനേഷനുകൾ കൂടി കാണുവാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരിക്കിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
DISTRICT CO-ORDINATORS:
Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasargod – 9188938534
STATE CO-ORDINATOR – 9188938521