
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. തണ്ണീർമുക്കം കട്ടച്ചിറ വേമ്പനാട് റോം വീട്ടിൽ സുരേഷ് തോമസിനാണ് പരിക്കേറ്റത്. ഇദ്ദേഹം സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് വടക്കുവശത്തായിരുന്നു അപകടം. സർവീസ് റോഡിൽനിന്ന് കാർ ദേശീയപാതയിലേക്ക് കയറുന്നതിനിടെ നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam