
എറണാകുളം: കെ എസ് യു എറണാകുളം ജില്ല സമ്മേളനത്തിന്‍റെ സമാപനത്തിനിടെ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം കെ എസ് യു പ്രവർത്തകർ.
സമാപന സമ്മേളന പ്രകടനത്തിനിടെ കോർപ്പറേഷൻ ഓഫീസിൽ കയറി കോർപ്പറേഷൻ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ കൊടി കുത്തിയാണ് കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചത്. സമ്മേളനത്തിന്‍റെ ഭാഗമായി നഗരത്തിൽ കെ എസ് യു സ്ഥാപിച്ച കൊടികൾ മുറിച്ചു മാറ്റാൻ സെക്രട്ടറി ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam