വനിതാ എസ്എയുമായി ബന്ധം, ചോദ്യം ചെയ്തതിന് മർദ്ദനം; വർക്കല എസ്ഐയ്ക്ക് ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ സസ്പെൻഷൻ

Published : Jan 29, 2025, 05:39 AM IST
വനിതാ എസ്എയുമായി ബന്ധം, ചോദ്യം ചെയ്തതിന് മർദ്ദനം; വർക്കല എസ്ഐയ്ക്ക് ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ സസ്പെൻഷൻ

Synopsis

കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്.ഐയെ കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയത്.

കൊല്ലം: ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച്  ഡിഐജി അജിതാബീഗത്തിന്‍റെ നടപടി. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്‍റെ  പേരിൽ മർദ്ദനമേറ്റെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയിരുന്ന ആശ തന്നെ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു എസ്ഐയുടെ ഭാര്യയുടെ പരാതി. കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്.ഐയെ കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയത്. യുവതിയുടെ പരാതായിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐക്കെതിരെ നടപടി. എസ്.ഐ അഭിഷേകിന്‍റെ പെരുമാറ്റദൂഷ്യം സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും അത് അനുവദിക്കാനാകില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുതെങ്കിലും പ്രതികൾക്കെതിരെ നടപടി ഉണ്ടാകാതെ വന്നപ്പോൾ യുവതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.

Read More :  കൂട്ടുകാരന്‍റെ സഹോദരി, പ്രണയിച്ച് വിവാഹം; സൂര്യപേട്ടിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, നടന്നത് ദുരഭിമാനക്കൊല
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാ‌‍‌‍ർ വെട്ടിച്ചു, പിന്നിൽ വിവാഹ പാ‌‍‌‌‍ർട്ടി കഴിഞ്ഞു വരുന്ന ടൂറിസ്റ്റ് ബസ്, ഇടിച്ചു നിന്നത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ; ഒഴിവായത് വൻ അപകടം
പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ