'പാസ്പോർട്ടും അക്കൗണ്ടിലെ 10 ലക്ഷവും പിതാവ് കൈക്കലാക്കി, മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നു'; സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ

Published : Jul 20, 2026, 10:05 AM IST
kumbh mela viral girl

Synopsis

കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. ഞായറാഴ്ച വൈകുന്നേരം അഭിഭാഷകനൊപ്പം എത്തിയാണ് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയത്.

കൊച്ചി: കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. ഞായറാഴ്ച വൈകുന്നേരം അഭിഭാഷകനൊപ്പം എത്തിയാണ് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയത്.

എറണാകുളത്താണ് താമസിക്കുന്നതെന്നും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് പരാതിയിലെ ആവശ്യം. വയസ് തെളിയിക്കുന്ന രേഖയായി മധ്യപ്രദേശ് കോടതിയിൽ ഹാജരാക്കേണ്ട തന്റെ പാസ്‌പോർട്ട് പിതാവ് കൈവശപ്പെടുത്തിയതായും അക്കൗണ്ടിൽ ഉണ്ടായിരുന്ന 10 ലക്ഷത്തോളം രൂപ അദ്ദേഹം പിൻവലിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

മിശ്രവിവാഹിതരായ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പൊലീസ് തന്നെയും ഭർത്താവിനെയും വേട്ടയാടുകയാണെന്നും ചൂണ്ടിക്കാണിച്ച് പെൺകുട്ടി നൽകിയ ഹർജിയിൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നേരത്തെ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനായി പെൺകുട്ടി തന്റെ വിലാസം നേരത്തെ തന്നെ സെൻട്രൽ പൊലീസിന് കൈമാറിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അറിയിച്ച് പൊലീസ് സംരക്ഷണം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പെൺകുട്ടി നേരിട്ടെത്തി സ്റ്റേഷനിൽ വീണ്ടും പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടുംബപ്രശ്നം പരി​​ഹരിക്കാൻ പൂജ, കൊണ്ടുപോയത് ആലുവയിലെ ലോഡ്ജിലേക്ക്; യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചു
ആരുമറിഞ്ഞില്ല, കോരിച്ചൊരിയുന്ന മഴയത്ത് 20 മണിക്കൂർ കിണറ്റിനുള്ളിൽ മരണത്തോട് മല്ലടിച്ച് വീട്ടമ്മ; രക്ഷകരായി ഫയർഫോഴ്സ്