
കുന്ദമംഗലം: വിദേശ യാത്രയ്ക്ക് പോകുമ്പോൾ പലരുടെയും വേഷം അടിമുടിയൊന്ന് മാറും. പുരുഷന്മാരാണെങ്കിൽ അധികം പേരും വിദേശ യാത്രയിൽ കോട്ടും സൂട്ടും ഒക്കെ ധരിച്ചായിരിക്കും യാത്ര ചെയ്യുക. കുറഞ്ഞത് പാന്‍റ്സും ഷൂസിലേക്കുമെങ്കിലും ഒരു മാറ്റം ഉണ്ടാകും. സ്ത്രീകളാണെങ്കിൽ ജീൻസ്, ചുരിദാർ ,സാരി, പർദ്ദ, ഓവർ കോട്ട്, ഷൂ ഒക്കെ കരുതിയിരിക്കും.
എന്നാൽ ചാലിയിൽ ആയിഷ എന്ന കുഞ്ഞിത്താ ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ്. കോഴിക്കോട് ആണെങ്കിലും അങ്ങ് സിംഗപ്പൂര്‍ ആണെങ്കിലും കുഞ്ഞിത്തയ്ക്ക് മാറാൻ പറ്റില്ലല്ലോ. വീട്ടിൽ നടക്കുന്ന അതേ വേഷത്തിൽ തന്നെ കുഞ്ഞിത്താ സിംഗപ്പൂർ യാത്ര നടത്തി. വെള്ള തുണിയും പെങ്കുപ്പായവും ധരിച്ചായിരുന്നു കുഞ്ഞിത്തായുടെ യാത്ര. കാതിലും കഴുത്തിലും സ്ഥിരമായി ധരിക്കുന്ന സ്വർണ്ണാഭരണങ്ങളും ഉണ്ടായിരുന്നു.
ഇതേ വേഷത്തിൽ സിംഗപുരിലെ വീഥികളിലൂടെ നടക്കുന്ന 84കാരിയായ കുഞ്ഞിത്തായെ കണ്ടപ്പോൾ എല്ലാവര്‍ക്കും അത്ഭുതവും ആശ്ചര്യവുമൊക്കെ തോന്നി. അമ്പരന്ന് നോക്കുന്നവര്‍ക്കും മുന്നിൽ ഒരു ഭാവഭേദവുമില്ലാതെ കുഞ്ഞിത്താ നടക്കുകയും ചെയ്തു. പുരാതന തറവാടായ കണ്ണങ്ങര ഫാമിലി ട്രസ്റ്റ് അംഗമായ കുഞ്ഞിത്തായെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, ട്രസ്റ്റ് പ്രസിഡന്‍റ് കെ സി അബു ഹാരാർപ്പണം നടത്തി ആദരിച്ചു.
എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം