രഹസ്യവിരം, ബംഗളൂരുവില്‍നിന്ന് കാറിൽ, തവനൂർ സ്വദേശികൾ വരുന്നു 'ലഹരി ലോഡു'മായി; യുവാക്കളെ പൊക്കി പൊലീസ്

Published : Oct 03, 2026, 01:57 PM IST
Thavanur mdma case

Synopsis

തവനൂര്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.

മലപ്പുറം: വില്‍പ്പനയ്ക്കായി ബംഗളൂരുവില്‍നിന്ന് കാറില്‍ എത്തിച്ച ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി തവനൂര്‍ സ്വദേശികളായ രണ്ടുപേരെ തിരൂര്‍ ഡാന്‍സാഫ് സംഘവും കുറ്റിപ്പുറം പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തെക്കുമുറി കരുമത്ത് പറമ്പില്‍ മുഹമ്മദ് റിസ്വാന്‍ (25), തവനൂര്‍ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിര്‍ (42) എന്നിവരാണ് പിടിയിലായത്. തവനൂര്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.

ബംഗളൂരുവില്‍നിന്ന് കാറിലാണ് എംഡിഎംഎ തവനൂരിലെത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിടിയിലായവരുടെ ലഹരി ഇടപാടുകളെക്കുറിച്ചും ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലഹരിവസ്തു വില്‍ക്കാന്‍ സഹായിച്ചവരെയും സാമ്പത്തികമായി പിന്തുണ നല്‍കിയവരെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ ഇടപാടുകളുടെയും വിതരണശൃംഖലയുടെയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. എംഡിഎംഎയുടെ ഉറവിടവും ഇത് എത്തിച്ചുനല്‍കിയവരും വില്‍പ്പനയില്‍ പങ്കാളികളായവരും ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

മലപ്പുറം ജില്ലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും അനധികൃത വില്‍പനയും തടയുന്നതിനായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രധാന റോഡുകള്‍, പൊതുസ്ഥലങ്ങള്‍, യുവാക്കള്‍ കൂടുതലായി ഒത്തുചേരുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലടക്കം നിരീക്ഷണം തുടരുകയാണ്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിവസ്തുക്കളുടെ വിതരണം നടക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും ലഹരിവസ്തുക്കളുടെ വില്‍പനയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ചു; മൂവർ സംഘം പിടിയിൽ
വാഗമൺ മൊട്ടക്കുന്നിലെ കയ്യേറ്റം; പട്ടയം റദ്ദാക്കാനുള്ള നടപടി ആരംഭിച്ച് റവന്യൂ വകുപ്പ്