ആദ്യം കണ്ടത് അയൽവാസി, തളീക്കരയില്‍ യുവതി വീട്ടിലെ അടുക്കള ജനലിൽ തൂങ്ങി മരിച്ച നിലയിൽ

Published : Nov 26, 2025, 11:50 AM IST
Suicide

Synopsis

കോഴിക്കോട് കുറ്റ്യാടി തളീക്കരയില്‍ ഭര്‍തൃമതിയായ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം കണ്ടത്. അടുക്കള ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട്: കുറ്റ്യാടി തളീക്കരയില്‍ ഭര്‍തൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബ(43)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം കണ്ടത്. വീട്ടിലെ അടുക്കളയുടെ പിറകുവശത്തായുള്ള ജനൽ വാതിലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അയല്‍വാസിയാണ് ആദ്യം ഷീബയുടെ മൃതദേഹം കണ്ടത്. മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആയിനുകുന്നുമ്മല്‍ ശശിയാണ് ഷീബയുടെ ഭര്‍ത്താവ്. മക്കള്‍: അശ്വതി, അക്ഷയ്.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ