
കോഴിക്കോട്(Kozhikode): ലാബ് അസിസ്റ്റന്റിനെ (lab assistant) കോളേജില്‍ തൂങ്ങി മരിച്ച (suicide) നിലയില്‍ കണ്ടെത്തി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ( Samoothiri Guruvayurappan college) ലാബ് അസിസ്റ്റന്റ് പാലാഴി സ്വദേശി പവിത്രന്‍ (Pavithran-52) ആണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മദ്യപാനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചികിത്സക്ക് ശേഷം ഇയാള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായതായി പറയുന്നു. സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഭാര്യ: രേഷ്മ (അധ്യാപിക-മോഡല്‍ പ്രീ പ്രൈമറി എഡ്യൂക്കേഷന്‍ സെന്റര്‍ ), മക്കള്‍: മാളവിക, ആദിത്യന്‍.
രണ്ട് തലയുള്ള ആമക്കുഞ്ഞ്, രണ്ട് നട്ടെല്ലുകളുണ്ടെന്നും കരുതുന്നു, കൂടുതല്‍ പഠനത്തിന് സിടി സ്കാന്‍
പ്ലസ് വൺ പ്രവേശനം: വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം അംഗങ്ങൾ; നിയമസഭാകക്ഷി യോഗത്തിൽ കടുത്ത വിമർശനം