റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കുതിച്ചെത്തി ട്രെയിന്‍; വയോധികക്ക് ദാരുണാന്ത്യം

Published : Apr 17, 2026, 07:52 AM IST
death

Synopsis

രാവിലെ പത്തോടെ കോരപ്പുഴ സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അപകടം നടന്നത്.

കോഴിക്കോട്: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോട് എലത്തൂര്‍ പടിഞ്ഞാറെ തെക്കിടുത്താം വീട്ടില്‍ സുമിത്ര(68) യാണ് മരിച്ചത്. രാവിലെ പത്തോടെ കോരപ്പുഴ സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അപകടം നടന്നത്.  ഇതുവഴി എത്തിയ സുമിത്ര റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.   

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴ തുടങ്ങിയിട്ടേയുള്ളൂ, അപ്പോഴേക്കും പ്രശ്നങ്ങൾ; ആലപ്പുഴ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി, റോഡിൽ കിടന്ന് പ്രതിഷേധം, ​ഗതാ​ഗതം മുടങ്ങി
മണിക്കൂറൂകളൊന്നും വേണ്ട, 10 മിനുട്ട് മതി! സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കണക്കെടുപ്പ് എളുപ്പമാക്കാൻ ആപ്പ്; വികസിപ്പിച്ചത് പ്ലസ്ടു വിദ്യാര്‍ഥി