
തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അരുവിക്കര കളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.ഇന്ന് രാവിലെ കാച്ചാണിയിലായിരുന്നു അപകടം. അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് കാച്ചാണി പള്ളിനടയിൽ വച്ച് ഷിബിന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ബസിനടിയിലേക്ക് വീണു ടയർ കയറിയിറങ്ങി പരുക്കേറ്റ് റോഡിൽ കിടന്ന ഷിബിനയെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ലുലുമാളിലെ പെർഫ്യൂം സെന്‍ററിലെ ജീവനക്കാരിയാണ്. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. അരുവിക്കര പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.ഭർത്താവ്: സുൽഫി. മകൾ: ഇശൽ മെഹർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam