എറണാകുളത്ത് വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 26, 2026, 08:18 PM IST
 couple death

Synopsis

എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ്, ഭാര്യ വിമല എന്നിവരാണ് മരിച്ചത്. ക്ലീറ്റസിന് എഴുപത് വയസും വിമലയ്ക്ക് എഴുപത് വയസുമായിരുന്നു പ്രായം.

കൊച്ചി: എറണാകുളം എടവനക്കാട്ട് വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ്, ഭാര്യ വിമല എന്നിവരാണ് മരിച്ചത്. ക്ലീറ്റസിന് എഴുപത് വയസും വിമലയ്ക്ക് എഴുപത് വയസുമായിരുന്നു പ്രായം. ഏറെ നാളായി വിമലയെ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്‍റെ അനുമാനം. ക്ലീറ്റസിന്‍റെ ഇളയസഹോദരനൊപ്പമായിരുന്നു ഇരുവരുടെയും താമസം. ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും മക്കളില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുടക്കമില്ലാതെ വീണ്ടും യൂസഫലിയുടെ റംസാന്‍ സമ്മാനം, മരുന്നിനും ചികിത്സയ്ക്കുമായി തുക, ഗാന്ധിഭവന് ഒരു കോടി കൈമാറി
ഹൈടെക് സൗകര്യങ്ങളുമായി കുടപ്പനക്കുന്ന് സൂപ്പർ സ്പെഷ്യലിറ്റി മൃഗാശുപത്രി; വികസനത്തിന് 85 ലക്ഷം രൂപയുടെ ബഡ്ജറ്റ് വിഹിതം