യുവതി അടക്കം 4 പേർ പിടിയിൽ, ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലഹരി വിൽപ്പന, പിടിച്ചെടുത്തത് മാരക ലഹരിമരുന്ന്

Published : Jul 15, 2025, 11:48 AM IST
mdma case

Synopsis

ഇവരിൽനിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.  സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും. 

 

 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്