ആലപ്പുഴ ബൈപ്പാസിൽ കാൽനട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു, മറ്റെയാൾക്ക് ​ഗുരുതര പരിക്ക്

Published : Jul 15, 2025, 11:12 AM IST
car accident

Synopsis

ബിന്ദുവി(50)നാണ് ഗുരുതരമായി പരിക്കേറ്റത്.

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടിയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാൽനട യാത്രക്കാരായ സ്ത്രീകളെ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ബിന്ദുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോഴാണ് കാറിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്