എന്തൊരു കഷ്ടം! ചെളിയിൽ പുതഞ്ഞ കാറിൽ 2 മണിക്കൂർ കുടുങ്ങി സ്ത്രീയും കുട്ടികളും, കാർ ഉയർത്തിയത് ക്രെയിനെത്തിച്ച്

Published : Oct 06, 2024, 04:35 PM ISTUpdated : Oct 06, 2024, 04:50 PM IST
എന്തൊരു കഷ്ടം! ചെളിയിൽ പുതഞ്ഞ കാറിൽ 2 മണിക്കൂർ കുടുങ്ങി സ്ത്രീയും കുട്ടികളും, കാർ ഉയർത്തിയത് ക്രെയിനെത്തിച്ച്

Synopsis

ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതെടെ ക്രെയിൻ എത്തിച്ചു. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്. 

തിരുവനന്തപുരം : മഴ പെയ്തതോടെ ചളി നിറഞ്ഞ റോഡിൽ കാർ യാത്രക്കാർ കുടുങ്ങി.തിരുവനന്തപുരം കഴക്കൂട്ടം പൗണ്ട് കടവ് റോഡിലാണ് കാർ കുടുങ്ങിയത്. രണ്ട് മണിക്കൂറോളം ഒരു സ്ത്രീയും കുട്ടികളും ചെളിയിൽ പുത്തഞ്ഞ കാറിൽ കുടുങ്ങി കിടന്നു. ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതോടെ ക്രെയിൻ എത്തിച്ചു. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്. കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പൗണ്ട് കടവ് തമ്പുരാൻ മുക്ക് റോഡ് ഒന്നര വർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴകൂടി പെയ്തതോടെ ചളിനിറഞ്ഞതോടെയാണ് വാഹനം കുടുങ്ങിയത്.  ഈ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുളളതെന്ന് നാട്ടുകാർ ആരോപിച്ചു.  
 

എട മോനെ, ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്! പി.വി അൻവറിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നടൻ ദിലീപിനെ വെറുതെ വിട്ടത് തൻ്റെ പൂജയുടെ ഫലം'; ഡാന്‍സ് കളിച്ചും പാട്ട് പാടിയും പ്രശസ്തി നേടി, അറസ്റ്റിലായ തന്ത്രി ആളുകളെ വലയിലാക്കിയത് ഇങ്ങനെ
3 കോടി തട്ടിപ്പിനിരയായി നഷ്ടമായി, 13.5 ലക്ഷം തിരികെ ലഭിക്കാനിരിക്കെ മുൻ ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ