വാര്‍ത്തയ്ക്ക് പിന്നാലെ ഇടപെട്ട് കളക്ടര്‍ കൃഷ്ണതേജ; ലക്ഷ്മിത്തോപ്പിലെ നാട്ടുകാര്‍ക്ക് റോഡ് കിട്ടും

By Web TeamFirst Published Feb 5, 2023, 9:58 AM IST
Highlights

ലക്ഷ്മിത്തോപ്പിലെ പത്തിലേറെ വരുന്ന കുടുംബങ്ങളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങള്ക്ക് മുന്നിലെത്തിച്ചത് കഴിഞ്ഞ മാസം നാലിനാണ്. കാടുപിടിച്ച് മുട്ടറ്റം ചെളി നിറഞ്ഞു കിടക്കുന്ന ഊടുവഴിയിലൂടെ നടക്കേണ്ടി വരുന്ന കുട്ടികള്‍ ഉള്‍പ്പെയുള്ളവരുടെ കാഴ്ചകള്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്.

ലക്ഷ്മിത്തോപ്പ്: തൊഴിലും പുതിയ റോഡും വാഗ്ദാനം ചെയ്ത് ഭൂമി വാങ്ങിക്കൂട്ടിയ ശേഷം കരിമണല്‍ കമ്പനി പെരുവഴിയിലാക്കിയ നാട്ടുകാര്‍ക്ക് ഒടുവില്‍നീതി. ആലപ്പുഴ ജില്ലാ കളക്ടര്‍ ഇടപെട്ടതിനെ തുടർന്ന് കായംകുളം ലക്ഷ്മിത്തോപ്പിലെ നാട്ടുകാർക്ക് പുതിയ വഴിക്കായി സ്ഥലം വിട്ടു നല്കാന്‍ സിഎംആര്‍എല്‍ കമ്പനി എംഡി ശശിധരൻ കർത്ത സമ്മതിച്ചു. ജനങ്ങളുടെ ദുരിതം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ കളക്ടർ കൃഷ്ണ തേജ ഇടപെട്ടത്.

ലക്ഷ്മിത്തോപ്പിലെ പത്തിലേറെ വരുന്ന കുടുംബങ്ങളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങള്ക്ക് മുന്നിലെത്തിച്ചത് കഴിഞ്ഞ മാസം നാലിനാണ്. കാടുപിടിച്ച് മുട്ടറ്റം ചെളി നിറഞ്ഞു കിടക്കുന്ന ഊടുവഴിയിലൂടെ നടക്കേണ്ടി വരുന്ന കുട്ടികള്‍ ഉള്‍പ്പെയുള്ളവരുടെ കാഴ്ചകള്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. 2007 മുതലാണ് കൊച്ചി മിനറല്‍സ് ആന്‍റ് റൂട്ടൈല്‍ എന്ന സ്വകാര്യ കരിമണല്‍ കമ്പനി ചുളുവിലക്ക് ഇവിടെ ഭൂമി വാങ്ങിക്കൂട്ടുന്നത്. നാട്ടുകാരുടെ ഏക സഞ്ചാരപാതയായ തോട് ഉള്‍പ്പെടുന്ന സ്ഥലവും കന്പനിയുടെ കൈവശമായി. തോടിന് പകരം പുതിയ റോഡ് നിര്‍മിച്ചു നല്‍കുമെന്ന് വാക്കു പറഞ്ഞായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറയുന്നു. 

തോട്ടപ്പള്ളി കരിമണല്‍ ഖനനം: സര്‍ക്കാറിനെതിരെ സിപിഐ രംഗത്ത്

ഒപ്പം ഓരോ കുടംബത്തിലെ ഒരാള്‍ക്ക് വീതം തൊഴിലും നല്‍കുമെന്നായിരുന്നു വാഗ്ദാനം. പക്ഷെ കന്പനി പിന്നീട് വാക്ക് മാറ്റി. ഇവരുടെ ദുരിതം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ ജില്ലാ കലക്ടര്‍ കൃഷ്ണ തേജ, കന്പനി എംഡി ഡി ശശിധരന് കര്‍ത്ത ഉള്‍പെടെയുള്ളവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് വഴി അനുവദിക്കാന്‍ തീരുമാനമായത്.  സമീപത്തെ മറ്റ് ഭൂവുടമകളുടെ സഹകരണത്തോടെയാണ് പുതിയ വഴി നിര്‍മിക്കുക. തൃക്കുന്നപ്പുഴ പഞ്ചായത്ത് താമസിയാതെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. 

ശശിധരൻ കർത്തായുടെ കമ്പനി കയ്യേറിയ കരിമണൽ ഭൂമി തിരിച്ചു പിടിക്കാത്തതിൽ ദുരൂഹത

click me!