മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ട് തൊഴിലാളി മണ്ണിനടിലായി, ഒരാളെ രക്ഷപ്പെടുത്തി

Published : Feb 28, 2023, 02:41 PM ISTUpdated : Feb 28, 2023, 02:42 PM IST
മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ട് തൊഴിലാളി മണ്ണിനടിലായി, ഒരാളെ രക്ഷപ്പെടുത്തി

Synopsis

25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറത്ത് നിന്നുള്ള അഗ്നി രക്ഷസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷപ്രവർത്തനത്തിന് തടസമായി.  നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒരാളെ അഹദിനെ രക്ഷപ്പെടുത്തിയത്. അലി അക്ബറിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ