കൊല്ലത്ത് കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണു; പാചകക്കാരന് പരിക്ക്

Published : Jul 08, 2023, 09:25 PM ISTUpdated : Jul 08, 2023, 09:29 PM IST
കൊല്ലത്ത് കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണു; പാചകക്കാരന് പരിക്ക്

Synopsis

തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.

കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തല പത്തടിയിൽ കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പത്തടി കാർത്തിക ഭവൻ തുളസീധരന്റെയും കുമാരിയുടെയും മകളുടെ വിവാഹം നാളെയാണ്. സൽക്കാര ചടങ്ങുകൾ നടന്നുവരവേ താൽക്കാലികമായി കെട്ടിയ പാചകപ്പുരയിലേക്ക് സമീപത്തെ കുന്നിൽ നിന്നാണ് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണത്. മണ്ണിനും പാറക്കും അടിയിൽപെട്ട ദേവദാസിനെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു