താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗത തടസ്സം, മണ്ണ് നീക്കാന്‍ ശ്രമം

Published : Oct 18, 2022, 06:12 PM ISTUpdated : Oct 18, 2022, 06:15 PM IST
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗത തടസ്സം, മണ്ണ് നീക്കാന്‍ ശ്രമം

Synopsis

വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം. ശക്തമഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്.  വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈത്തിരി പൊലീസും അഗ്നിശമന സേനയും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രേദശത്ത് വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആളപകടമോ വാഹനഹങ്ങള്‍ക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും ദേശീയ പാതയുടെ അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാലും മണ്ണിടിച്ചൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. 

അതേസമയം സംസ്ഥാനത്ത്  കനത്ത മഴ തുടരുകയാണ്. കേരളത്തിൽ ഇടമലയാറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.  തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയിലും മണ്ണിടിഞ്ഞ് വീണ്  ഗതാഗതം തടസ്സപ്പെട്ടിരുന്നു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലടക്കം വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.  

അടുത്ത മണിക്കൂറുകളിലും രാത്രിയിലും മലയോര മേഖലകളിൽ അടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ  ന്യൂനമർദ്ദമായി മാറും. ശനിയാഴ്ച്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദം ആയി മാറുമെന്നും  പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യത ഉണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും. 

Read More : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മലയോര മേഖലകളിൽ ആശങ്ക, ഇടമലയാറിൽ ലഭിച്ചത് ശക്തമായ മഴ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകും വഴി അപകടം; പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു
നോവുന്ന ഓര്‍മ്മയായി കരിപ്പൂര്‍ വിമാനം; മുന്നൂറടി താഴ്ചയിലേക്ക് വീണ വിമാനം ഇനി ആക്രി; ഓങ്ങല്ലൂരിലെ ആക്രിക്കടയിലെത്തിച്ചു