ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു

Published : Sep 22, 2023, 08:39 PM IST
ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു

Synopsis

രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. 

കോഴിക്കോട്: നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു. തകരപ്പാടിയ്ക്ക് ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ചുരത്തിൽ ഗതാഗത കുരുക്ക് നേരിട്ടു. ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. 

Read also: പാലക്കയത്ത് ഉരുൾപൊട്ടി, കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് കുത്തനെ ഉയരുന്നു; കടകളിലും വീടുകളിലും വെള്ളം കയറി

തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യത; ഇന്ന് കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുതുക്കിയ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതുപ്രകാരം ഒമ്പതു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ഏഴു ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് വൈകിട്ട് മുതല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ഒറ്റപ്പട്ട ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ പ്രത്യേക ജാഗ്രത നിര്‍ദേശവും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.  തെക്കൻ കേരളത്തിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം