
ഇടുക്കി: ഇടമലക്കുടിൽ ഉരുൾപ്പൊട്ടി കോളനിയിലെ വീടുകള്‍ ഒറ്റപ്പെട്ടു. മുളകുതറക്കുടിക്ക് സമീപത്തെ നെൽമണൽകുടി, ആണ്ടവൻ കുടി എന്നിവിടങ്ങളിലാണ് കനത്ത മഴയെ തുടർന്ന് ശനിയാഴ്ച രാത്രി ഉരുൾപൊട്ടലുണ്ടായത്. ആദിവാസികളുടെ ഏക്കറുകണക്കിന് കൃഷി ഉരുൾപ്പൊട്ടലിൽ നശിച്ചിട്ടുണ്ട്.
വാഴ, കമുക്, കൊക്കോ, കാപ്പി, ഏലം, കപ്പ തുടങ്ങിയ കൃഷിയാണ് നശിച്ചത്. ഇടമലക്കുടിയിലേക്ക് പ്രവേശിക്കുന്ന പാലം തകർന്നതും തമിഴ്നാട്ടിൽ നിന്നും കുടിയിലേക്ക് പ്രവേശിക്കുന്ന തോട്ടില്‍ നീരൊഴുക്ക് ശക്തമായതിനാൽ ആദിവാസികൾക്ക് കുടിക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. മൂന്നാറിൽ നിന്നുള്ള സംഘത്തിനും കുടിയിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് തഹസിൽദാർ പി.കെ.ഷാജി പറഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam