നിയമ വിദ്യാ‍ർത്ഥിയായ മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു

Published : Apr 26, 2025, 11:06 AM ISTUpdated : Apr 26, 2025, 11:08 AM IST
നിയമ വിദ്യാ‍ർത്ഥിയായ മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം യഥാസമയം സമര്‍പ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയെന്നാണ് പരാതി.

കോഴിക്കോട്: എൽ എൽ എം വിദ്യാര്‍ത്ഥിനിയായ മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പിതാവിന്റെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ നളിനത്തില്‍ വി ഷാജിയാണ് കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തില്‍ എത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഷാജിയുടെ മകള്‍ ഇന്ദുലേഖ അവസാന സെമസ്റ്റര്‍ നിയമ വിദ്യാര്‍ത്ഥിനിയാണ്. പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം യഥാസമയം സമര്‍പ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയെന്നാണ് പരാതി. പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് തിരുത്തല്‍ ആവശ്യപ്പെടുന്നതെന്ന് ഷാജി പറയുന്നു. ഒടുവില്‍ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തില്‍ എഴുതി നല്‍കണമെന്ന ആവശ്യവുമായി മകള്‍ പഠന വിഭാഗത്തില്‍ എത്തിയെങ്കിലും അധികൃതര്‍ തയ്യാറായില്ല. പിന്നീടാണ് പേപ്പര്‍ മുറിക്കുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചത്. ഓഫീസിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് 17 തുന്നലുകള്‍ വേണ്ടി വന്നു. അതേസമയം ഗവേഷണ പ്രബന്ധത്തിലുള്ള അപാകത പരിഹരിക്കാന്‍ അധ്യാപകര്‍ തയ്യാറായിരുന്നുവെന്നും മാറ്റം വരുത്താന്‍ വിദ്യാര്‍ത്ഥിനി തയ്യാറാവാതിരിക്കുകയായിരുന്നുവെന്നും കോഴ്‌സ് കോര്‍ഡിനേറ്റര്‍ മുസമ്മില്‍ അമീന്‍ വ്യക്തമാക്കി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-255205)

വീട്ടിലെ അരി സൂക്ഷിച്ച ഭരണിയിൽ ഒരു പൊതി; പുറത്തെടുത്ത് തുറന്ന് നോക്കിയപ്പോൾ കണ്ടെത്തിയത് ബ്രൗൺ ഷുഗർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം