കെഎസ്ആർടിസി സീറ്റിൽ കൂളായി രണ്ടുപേരുടെയും യാത്ര, മടിയിൽ ബാഗും; അപ്രതീക്ഷിതമായി എക്സൈസ് എത്തി, കഞ്ചാവ് വേട്ട

Published : Apr 26, 2025, 03:29 AM ISTUpdated : Apr 26, 2025, 03:30 AM IST
കെഎസ്ആർടിസി സീറ്റിൽ കൂളായി രണ്ടുപേരുടെയും യാത്ര, മടിയിൽ ബാഗും; അപ്രതീക്ഷിതമായി എക്സൈസ് എത്തി, കഞ്ചാവ് വേട്ട

Synopsis

'ദേഹ പരിശോധന നടത്താനാണ് സാറ് വന്നത്, ആ ബാഗ് തരൂ', കെഎസ്ആര്‍ടിസിയിൽ നിന്ന് പിടിച്ചത് പന്ത്രണ്ടര കിലോ കഞ്ചാവ്

കൊല്ലം: ആര്യങ്കാവിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് സ്വദേശികളായ മുബഷീർ, പ്രജോഷ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തെങ്കാശിയിൽ നിന്ന് കായംകുളത്തേക്ക് പോയ ബസിലാണ് കഞ്ചാവ് കടത്തിയത്. 

248 കിലോ കഞ്ചാവ്, 28.84 ഗ്രാം എംഡിഎംഎ, 13 ഗ്രാം മെത്ത്; എല്ലാം ഓട്ടുകമ്പനിയിലെ ചൂളയിലിട്ട് കത്തിച്ച് പൊലീസ്

ബസിൽ കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു. തുടർന്നാണ് കവറിലാക്കി സൂക്ഷിച്ചിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. എറണാകുളത്തെ മൊത്തവിരണക്കാരന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം