ജോലി അന്വേഷിച്ച് നടന്ന 2 ചെറുപ്പക്കാര്‍ ഇരകൾ, പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, അഭിഭാഷകൻ പിടിയിൽ

Published : Jul 11, 2024, 12:02 AM ISTUpdated : Jul 11, 2024, 10:18 AM IST
ജോലി അന്വേഷിച്ച് നടന്ന 2 ചെറുപ്പക്കാര്‍ ഇരകൾ, പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, അഭിഭാഷകൻ പിടിയിൽ

Synopsis

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ അഭിഭാഷകൻ പിടിയിൽ

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ അഭിഭാഷകൻ പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശി ശ്രീജിത്ത് മന്നാടിയാരാണ് സൈബർ പൊലീസിന്റെ പടിയിലായത്. പഠനം കഴിഞ്ഞ് ജേലി അന്വേഷിച്ച് നടന്ന രണ്ട് ചെറുപ്പക്കാരാൻ തട്ടിപ്പിനിരയായത്. ചന്ദ്രനഗർ സ്വദേശിയായ യുവാവിനോട് ലാവോസിൽ ജോലി നൽകാമെന്ന് അഭിഭാഷകനായ ശ്രീജിത്ത് മന്നാടിയാർ പറഞ്ഞു. 

ഒരു ഏജന്റിനേയും പരിചയപ്പെടുത്തി. കോൾ സെന്ററിൽ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ചെറുപ്പക്കാരിൽ നിന്ന് അഭിഭാഷകൻ മൂന്ന് ലക്ഷം രൂപ വീതം വാങ്ങി. ലാവോസിൽ എത്തിയപ്പോഴാണ് ചതി പിടികിട്ടിയത്. ഫോൺ വിളിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തലാണ് യുവാക്കൾക്ക് കിട്ടിയ പണി.

ജോലി വിട്ട് പോരണമെന്ന് യുവാക്കൾ സമ്മർദ്ദം ചെലുത്തിയതോടെ മർദ്ദനം. ഒടുവിൽ ഏജന്റ് ഇടപെട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. യുവാക്കളെ വഞ്ചിച്ച അഭിഭാഷകൻ ശ്രീജിത്ത് മന്നാടിയാരെ പാലക്കാട് സൈബർ പോലീസ് പിടികൂടി. ഇയാൾ കൂടുതൽ പേരെ വഞ്ചിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് സൈബർ പൊലീസ്.

സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച്, പാലത്തിൽ നിന്ന് എടുത്തുചാടി യുവാവ്, ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും