തൃശ്ശൂര്‍ കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

By Web TeamFirst Published Nov 16, 2020, 7:01 AM IST
Highlights

വികസനത്തുടർച്ചയ്ക്ക് ഒരു വോട്ട് എന്ന പ്രചാരണ രീതി തുടരാനാണ് മുന്ണി ലക്ഷ്യമിടുന്നത്. 
കോർപ്പറേഷനിലെ 55 സീറ്റുകളിൽ സിപിഎം 38 സീറ്റിലും സിപിഐ എട്ട് സീറ്റിലും എൽജെഡി മൂന്ന് സീറ്റിലും മത്സരിക്കും.

തൃശ്ശൂര്‍: തദ്ദേശസ്ഥാപനങ്ങളിലുള്ള ആധിപത്യം തുടരാൻ ലക്ഷ്യമിട്ട് എൽഡിഎഫ്. കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ദതി ഉൾപ്പെടെയുള്ള ചൂടേറിയ വിഷയങ്ങളെയാവും മുന്നണിക്ക് തെരഞ്ഞടുപ്പിൽ നേരിടേണ്ടി വരിക

ജില്ലയിൽ കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. 16 ൽ 13 ബ്ലോക്ക് പഞ്ചായത്തുകളിലും 86 ൽ 66 ഗ്രാമപ‍ഞ്ചായത്തുകളിലും ഇടത് ഭരണം തന്നെ. വികസനത്തുടർച്ചയ്ക്ക് ഒരു വോട്ട് എന്ന പ്രചാരണ രീതി തുടരാനാണ് മുന്ണി ലക്ഷ്യമിടുന്നത്. 
കോർപ്പറേഷനിലെ 55 സീറ്റുകളിൽ സിപിഎം 38 സീറ്റിലും സിപിഐ എട്ട് സീറ്റിലും എൽജെഡി മൂന്ന് സീറ്റിലും മത്സരിക്കും. ഈയിടെ മുന്നണിയിലെത്തിയ കേരള കോൺഗ്രസ് മാണി വിഭാഗത്തിനും ജെഡിഎസിനും രണ്ട് സീറ്റാണ്. എൻസിപി കോൺഗ്രസ് എസ് എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മത്സരിക്കും

വടക്കാഞ്ചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ചർച്ചയാകുമെന്നുറപ്പാണ്. ചാവക്കാട് സിപിഎം ഏരിയ കമ്മിറ്റി അംഗം രാജി വച്ചതുൾപ്പെടെ നിരവധി പ്രശ്നങ്ങളും മുന്ണിക്ക് പരിഹരിക്കാനുണ്ട്. 

തൃശ്ശൂരിൽ പതിവിന് വിപരീതമായി ആദ്യം സ്ഥാനാർത്ഥികലെ പ്രഖ്യാപിച്ചത് ബിജെപി ആയിരുന്നു. പിന്നാലെ യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഏല്ലാ സീറ്റുകളിലേക്കും ഒരുമിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് എൽഡിഎഫ്.
 

click me!