
കോഴിക്കോട്: രമ്യ ഹരിദാസ് എം പി പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് ജയം. അഞ്ചാം ഡിവിഷനിലെ മെമ്പറായ സിപിഎം അംഗം പി. സുനിതയെ പ്രസിഡന്റായി തെരഞ്ഞടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
യുഡിഎഫ് ഭരണകാലത്ത് അവർക്കൊപ്പമുണ്ടായിരുന്ന ജെഡിയു നേതാവ് പി ശിവദാസൻ നായർ യുഡിഎഫ് വിട്ടതോടെ പ്രസിഡണ്ടായിരുന്ന വിജി മുപ്രമ്മലിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസൻ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി.
ആലത്തൂർ എം പി ആകുന്നതിന് മുൻപ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയാണ് പുതിയ പ്രസിഡന്‍റ് സുനിത. സുനിത മുമ്പ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ടായി അഞ്ചു വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രിസൈഡിംഗ് ഓഫീസർ അസി. ഡവലപ്പ്മെന്റ് കമ്മീഷണർ ടിബു ടി കുര്യൻ സത്യവാചകം ചൊല്ലി കൊടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam