ബിജെപി അംഗത്തിൻ്റെ വോട്ട് യുഡിഎഫിന്, എൽഡിഎഫിന് ഭരണം നഷ്ടമായി; ഉപ്പുതറ പഞ്ചായത്തിൽ അവിശ്വാസം പാസായി

Published : Oct 22, 2026, 12:19 PM IST
LDF UDF BJP

Synopsis

ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി വിപ്പ് ലംഘിച്ച് പാർട്ടി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് ഭരണമാറ്റത്തിന് കാരണമായത്. 18 അംഗ ഭരണസമിതിയിൽ 10 പേർ പ്രമേയത്തെ അനുകൂലിച്ചു.

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. ഇടത് ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെയാണ് ഭരണം നഷ്‌ടമായത്. പഞ്ചായത്തിൽ ആകെയുള്ള 18 അംഗങ്ങളിൽ 10 അംഗങ്ങളും യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്‌തത്. ബിജെപി വിപ്പ് ലംഘിച്ച് ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തതോടെയാണ് എൽഡിഎഫ് ഭരണത്തിന് അവസാനമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബീഡി ചോദിച്ചിട്ട് കൊടുത്തില്ല, കൈപ്പമംഗലത്ത് ഷാപ്പിന് മുന്നിലിട്ട് അതിഥി തൊഴിലാളിയെ കത്തികൊണ്ട് കുത്തി; പ്രതി അറസ്റ്റിൽ
ഗുരുവായൂർ ഏകാദശി നവംബർ 21-ന്; വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം