ബീഡി ചോദിച്ചിട്ട് കൊടുത്തില്ല, കൈപ്പമംഗലത്ത് ഷാപ്പിന് മുന്നിലിട്ട് അതിഥി തൊഴിലാളിയെ കത്തികൊണ്ട് കുത്തി; പ്രതി അറസ്റ്റിൽ

Published : Oct 22, 2026, 10:05 AM IST
Kerala Police

Synopsis

ബീഹാർ സ്വദേശിയായ വികാസ് കുമാറിനാണ് (18) ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35-ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം.

തൃശൂർ : ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്താൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ (58) ആണ് അറസ്റ്റിലായത്. ബീഹാർ സ്വദേശിയായ വികാസ് കുമാറിനാണ് (18) ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35-ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം. പ്രതിയെ നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐ രഞ്ജിത്ത്, എസ്.ഐ അവിനാഷ് കുമാർ, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവായൂർ ഏകാദശി നവംബർ 21-ന്; വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം
തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ച ആക്രമിച്ചു, ചിതറിയോടി തൊഴിലാളികൾ, 19 പേർക്ക് പരിക്ക്