
പൂഞ്ഞാര്‍/പുതുപ്പാടി: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയത്തെ പൂഞ്ഞാറിലും വയനാട്ടിലെ പുതുപ്പാടിയിലും എൽഡിഎഫിന് മിന്നും ജയം. പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്ത് നിന്നും സിപിഎം വാര്‍ഡ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വയനാട് പതുപ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി ജയമാണുണ്ടായത്. കനലാട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എൽഡിഎഫ് സ്ഥാനാർഥി അജിത മനോജാണ് വിജയിച്ചത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൈലപ്രയിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, വൻ ഭൂരിപക്ഷം