അട്ട കടിയേറ്റു, മഴയും കാറ്റും ഭീതിയേറ്റി കാട്ടാനയും; എന്നിട്ടും ഒന്നും അവസാനിപ്പിച്ചില്ല, കൊടുങ്കാട്ടിൽ എക്സൈസിന്‍റെ വൻ ചാരായ വേട്ട

Published : Sep 07, 2025, 08:25 AM IST
excise fotest

Synopsis

മലപ്പുറം കക്കാടംപൊയിലിൽ വനത്തിനുള്ളിൽ എക്സൈസ് 95 ലിറ്റർ ചാരായം പിടിച്ചെടുത്തു. നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മലപ്പുറം: മലപ്പുറം കക്കാടംപൊയിലിൽ വനത്തിനുള്ളിൽ എക്സൈസിന്‍റെ വൻ ചാരായ വേട്ട. 35 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 95 ലിറ്റർ ചാരായം പിടിച്ചെടുത്തു. നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി എച്ച് ഷെഫീക്കിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചാരായം പിടിക്കാൻ പോകുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും അട്ട കടിയേറ്റ് ദുരിത യാത്ര ചെയ്താണ് എക്സൈസ് സംഘം ചാരായം സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ റെജി തോമസ്, പ്രിവന്‍റീവ് ഓഫീസർമാരായ വി സുഭാഷ്, സി അബ്ദുൾ റഷീദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം രാജേഷ്, എബിൻ സണ്ണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇ ഷീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അതേസമയം, ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനകളിൽ മലപ്പുറം പള്ളിക്കത്താഴത്ത് 5.21 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച സഹൽ ഇബ്നു അബ്ദുള്ള കെ പി (29) എന്നയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ എന്നും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ അഖിൽ ടി എം, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആസിഫ് ഇഖ്ബാൽ കെ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് കെ, വിപിൻ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ രൂപിക വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ.എം എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

ആലപ്പുഴയിൽ 1.27 കിലോഗ്രാം കഞ്ചാവുമായി കരിമഞ്ചേരി സ്വദേശി ജസ്റ്റിൻ (42) എന്നയാളും പിടിയിലായി. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ സെബാസ്റ്റ്യൻ, പ്രിവന്‍റീവ് ഓഫീസർ സി പി സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റെനി, അനിലാൽ, ജോൺസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി