
കൽപ്പറ്റ: തമിഴ്നാട് നീലഗിരി നടുവട്ടം പൊലീസ് സ്റ്റേഷനുള്ളിൽ പ്രവേശിച്ച് പുള്ളിപ്പുലി. കഴിഞ്ഞ ദിവസം രാത്രിയാണ് പുലി സ്റ്റേഷനിൽ കയറിയത്. പുലി പ്രവേശിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ കതകടച്ച് രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വൈറലായി. കഴിഞ്ഞ ദിവസം കുറിച്യാട് പച്ചാടിയിലെ താമരക്കുളത്തിന് സമീപം വെള്ളനിറത്തിലുള്ള മാനിനെ സന്ദർശകർ കണ്ടിരുന്നു. മെലാനിന്റെ കുറവ് കൊണ്ടാണ് മാനിന് വെള്ള നിറമായതെന്നാണ് വിദഗ്ധർ പറയുന്നു.