വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍; കോഴിക്കോട് തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം, നാട്ടുകാർ ഭീതിയിൽ

Published : Oct 21, 2026, 07:36 AM IST
thusharagiri leopard fear

Synopsis

വിവരമറിഞ്ഞ് വനംവകുപ്പും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ച്ചയായി മഴയുള്ളതിനാല്‍ കാല്‍പ്പാടുകള്‍ കൃത്യമായി കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

കോഴിക്കോട്: തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം. കിന്നരിത്തോട് ബെന്നി എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാരില്‍ ആശങ്ക പടര്‍ന്നത്. വിവരമറിഞ്ഞ് വനംവകുപ്പും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ച്ചയായി മഴയുള്ളതിനാല്‍ കാല്‍പ്പാടുകള്‍ കൃത്യമായി കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൂട് സ്ഥാപിക്കുന്നതിനുള്ള വകുപ്പുതല അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വനത്തോട് ചേര്‍ന്നുകിടക്കുന്ന മലയോര പ്രദേശമാണ് തുഷാരഗിരി. ഇതിനുമുന്‍പും ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യവും സാന്നിധ്യവുമുണ്ടായിരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എത്രയും പെട്ടെന്ന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിനടുത്തുള്ള പുരയിടത്തിൽ നിന്ന് കടന്നൽ കുത്തി, ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു
ബിഗ്‌ ബോസ് മുന്‍ താരം ബ്ലെസ്‍ലി അടക്കം അറസ്റ്റിലായ കേസ്; 23 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരു യുവാവ് കൂടെ പിടിയിൽ