
കോഴിക്കോട്: പുലിയെ കണ്ടതായി പറയുന്ന മാവൂരിൽ ഇന്ന് വനംവകുപ്പ് സംഘം പരിശോധന നടത്തും. കാൽപ്പാടുകൾ ഉൾപ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ആർആർടി സംഘവും സ്ഥലത്തെത്തും. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിക്കും. ഗ്രാസിം സ്റ്റാഫ് കോളനി നിലനിന്ന സ്ഥലത്തെ കാട്ടിനുള്ളിലേക്കാണ് പുലി കടന്നതായി വഴിയാത്രക്കാരൻ കണ്ടത്. പൊലീസ് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുമ്പും ഗ്രാസിം കൊമ്പൗണ്ടിനുള്ളിൽ പുലിയെ കണ്ടതായി ആളുകൾ പറഞ്ഞിരുന്നു. അന്ന് കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയിരുന്നില്ല.