അട്ടപ്പാടിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ, പശുക്കളെ കടിച്ചുകൊന്നു

Published : Dec 17, 2022, 11:31 AM ISTUpdated : Dec 17, 2022, 01:26 PM IST
അട്ടപ്പാടിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ, പശുക്കളെ കടിച്ചുകൊന്നു

Synopsis

ഒരു വർഷത്തിനിടെ പ്രദേശത്ത് 15 ഓളം പശുക്കളെ പുലി ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. 

പാലക്കാട് : അട്ടപ്പാടി പുതൂരിൽ പുലിയിറങ്ങി. ആലമരം സ്വദേശി കനകരാജിന്റെ രണ്ട് പശുക്കള  പുലി കടിച്ചു കൊന്നു. പുലർച്ചെയാണ് അട്ടപ്പാടി പുതൂർ ആലമരത്തെ ജനവാസ മേഖലയിൽ പുലിയിറങ്ങിയത്. കനകരാജ് എന്ന കർഷകൻറെ ഒന്നര വയസ്സ് പ്രായമുള്ള രണ്ട് പശുക്കളെ ആക്രമിച്ചു കൊന്നു. തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെയാണ് പുലി കൊന്നത്. ഒരു പശുവിനെ പാതി ഭക്ഷിച്ച നിലയിലാണ്. ഒരു വർഷത്തിനിടെ പ്രദേശത്ത് 15 ഓളം പശുക്കളെ പുലി ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. 

അതേസമയം ധോണി, അകത്തേത്തറ എന്നിവിടങ്ങളിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാന ശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രി ധോണിയിൽ ഇറങ്ങിയ പിടി7 എന്ന കാട്ടാനയെ പടക്കം പൊട്ടിച്ചാണ് നാട്ടുകാർ തുരത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രദേശത്ത് വൻ നാശ നഷ്ടമാണ് പിടി7 ഉണ്ടക്കിയത്. തുടർന്ന് പിടി7നെ മയക്കുവെടി വെച്ച് തളയ്ക്കാൻ ചീഫ് വൈൾഡ് ലൈഫ് വാർഡൻ നിർദേശം നൽകിയിട്ടുണ്ട്. 

Read More : കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ രണ്ട് ക്യാമറകളുള്ള ഡ്രോൺ, കൂട് സ്ഥാപിയ്ക്കാന്‍ വനംവകുപ്പ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം