സി ഐക്കെതിരെ പീഡന പരാതി; വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി

Published : Dec 17, 2022, 10:09 AM ISTUpdated : Dec 17, 2022, 10:33 AM IST
സി ഐക്കെതിരെ പീഡന പരാതി; വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി

Synopsis

ഡോക്ടറുടെ പരാതി പരിഹരിക്കപ്പെട്ടതിന് പിന്നാലെ ഇൻസ്പെക്ടർ സൈജു ഡോക്ടറെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെലവ് വേണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീട്ടിൽ ചെന്നിരുന്നു. തുടര്‍ന്ന് ഡോക്ടറുമായി സൗഹൃദത്തിലായ സൈജു വിവിധ ആവശ്യങ്ങൾക്കായി ഡോക്ടറില്‍ നിന്ന് പണം വാങ്ങുകയും ഡോക്ടറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. 


തിരുവനന്തപുരം: സി ഐക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി. സംഭവത്തിൽ വനിതാ ഡോക്ടർ, ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ മുൻ സിഐ എ വി സൈജു, ഭാര്യ മുഖേന നൽകിയ പരാതിയിന്‍മേൽ അന്വേഷണം നടത്താനായി പേട്ട ക്രൈം ബ്രാഞ്ച് ഓഫീസിൽ വനിതാ ഡോക്ടറെ വിളിച്ച് വരുത്തുകയും ഇവിടെ വെച്ച് വനിതാ പൊലീസ് ഓഫീസറും പിന്നീട് ഫോണിൽ ഡിവൈഎസ്പിയും പ്രതിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും ഇവർ എഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

2019 ൽ വിദേശത്ത് നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ വനിതാ ഡോക്ടർ വാടകയുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയിൻകീഴ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. അന്ന് മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്ഐയായിരുന്നു സൈജു. ഡോക്ടറുടെ പരാതി പരിഹരിക്കപ്പെട്ടതിന് പിന്നാലെ ഇൻസ്പെക്ടർ സൈജു ഡോക്ടറെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെലവ് വേണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീട്ടിൽ ചെന്നിരുന്നു. തുടര്‍ന്ന് ഡോക്ടറുമായി സൗഹൃദത്തിലായ സൈജു വിവിധ ആവശ്യങ്ങൾക്കായി ഡോക്ടറില്‍ നിന്ന് പണം വാങ്ങുകയും ഡോക്ടറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. 

ഇതിനിടെ ഇരുവരുടെയും സൗഹൃദം ഡോക്ടറുടെ ഭര്‍ത്താവ് അറിയുകയും പിന്നാലെ ഡോക്ടറുടെ ദാമ്പത്യം ബന്ധം തകരുകയും ചെയ്തു. എൽ എൽ ബി പഠനത്തിനെന്ന പേരില്‍ ഡോക്ടറില്‍ നിന്ന് ഇതിനിടെ സൈജു ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു. ഡോക്ടറുടെ ദാമ്പത്യം തകര്‍ന്നതിന് പിന്നാലെ താനും ഭാര്യയുമായി പിരിയാന്‍ ഇരിക്കുകയാണെന്ന് വിശ്വസിപ്പിച്ച സൈജു ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതിനിടെ സൈജുവിന്‍റെ ഭാര്യ ഇരുവരും തമ്മിലുള്ള ബന്ധം അറിയുകയും പിന്നാലെ ഇവര്‍ തന്നെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തതായും ഡോക്ടര്‍ പറയുന്നു. സൈജുവിന്‍റെ ഭാര്യയുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് സൈജു വീട്ടിലേക്ക് വരരുന്നതിനെ എതിര്‍ത്തിരുന്നതായും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. 

ഇതിന് പിന്നാലെ, ദമ്പത്യ ജീവിതം തകര്‍ന്നതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തന്നെ സൈജു ഭീഷണിപ്പെടുത്തിയതായും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഡോകടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  ഡിവൈഎസ്പി സുൽഫിക്കർ, ജോൺസൺ എന്നിവര്‍ ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നടപടി വൈകിയതോടെ വനിതാ ഡോക്ടര്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സൈജുവും റൈറ്റർ പ്രദീപും വ്യാജ രേഖ ചമച്ച് കോടതിയെവരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തി. ഇരുവരെയും സസ്പെൻഡ് ചെയ്തു. 

ഇതിന് പിന്നാലെയാണ് സൈജു ഡോക്ടര്‍ക്കെതിരെ കാട്ടാക്കട കോടതിയില്‍ പരാതി നല്‍കിയത്. വക്കീൽ മുഖാന്തിരം വനിതാ ഡോക്ടര്‍ 25 ലക്ഷം ആവശ്യപെട്ടുവെന്നായിരുന്നു ആദ്യ പരാതി. പിന്നാട് സൈജുവിന്‍റെ ഭാര്യയോട് നേരിട്ട് പണം ആവശ്യപ്പെട്ടു എന്നും പരാതി നല്‍കി. എന്നാല്‍ തന്‍റെയും സൈജുവിന്‍റെയും അയാളുടെ ഭാര്യയുടെയും ഫോണ്‍ കോള്‍ ലിസ്റ്റ് ഉൾപ്പടെ പരിശോധിച്ചാൽ യാഥാർത്ഥ്യം പുറത്ത് വരുമെന്നും വനിതാ ഡോക്ടർ പറയുന്നു. സി ഐ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോഴും അയാളുടെ സഹപ്രവർത്തകർ ഉള്ളതിനാലും ഇപ്പോഴത്തെ സി ഐ സൈജുവിന്‍റെ സുഹൃത്തായതിനാലും അന്വേഷണം നിഷ്പക്ഷമായി നടക്കില്ലെന്നും കാണിച്ച് ഡോക്ടർ നല്‍കിയ പരാതിയിന്മേലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍, ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും മുൻ വിധിയോടെയാണ്  ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം