മലമ്പുഴയിലെ ജനവാസ മേഖലയിൽ പുലി, രണ്ട് പശുക്കളെ കൊന്നു

Published : Feb 21, 2023, 02:28 PM ISTUpdated : Feb 21, 2023, 05:53 PM IST
മലമ്പുഴയിലെ ജനവാസ മേഖലയിൽ പുലി, രണ്ട് പശുക്കളെ കൊന്നു

Synopsis

രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറഞ്ഞു.

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ പുലി ഇറങ്ങി. രണ്ട് പശുക്കളെ പുലി കൊന്നു. പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത,വീരൻ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറഞ്ഞു.

Read More : വീട്ടിൽ വളർത്തിയ പുലി മതിലുചാടി നഗരത്തിലിറങ്ങി, 6 മണിക്കൂ‍ർ റോഡിൽ പരാക്രമം, പിടിവീണു; ഉടമയെ കണ്ടെത്താനായില്ല

അതേസമയം അട്ടപ്പാടി അഗളി ഷോളയൂരും പുലിപ്പേടിയിലാണ്. രണ്ടു മാസത്തിനിടെ ഏഴ് പശുക്കളെയാണ് ഇവിടെ പുലി കൊന്നത്. കന്നുകാലികളെ വളര്‍ത്തി ജീവിക്കുന്ന നാട്ടുകാര്‍ പ്രതിസന്ധിയിൽ ഉഴലുകയാണ്. കത്താളിക്കണ്ടി ഊരിൽ രണ്ട് പുലികൾ പതിവായി എത്തുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ കത്താളിക്കണ്ടി ഗ്രാമത്തിൽ കന്നുകാലി വളർത്തലും പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്കവരും കന്നുകാലികളെ വളർത്തി ജീവിക്കുന്നവരായതിനാൽ തന്നെ രണ്ടുമാസത്തിനിടെ ഏഴ് പശുക്കളെ പുലി കൊന്നതോടെ ഉപജീവനവും മുടങ്ങുമെന്ന പേടിയിലാണ് ഈ ഗ്രാമം.  

Read More : പുലിപ്പേടിയിൽ സഹികെട്ട് മണ്ണാർക്കാട്ടെ തത്തേങ്ങലം ​ഗ്രാമം; ഇരയാക്കുന്നത് നായ്ക്കളെ; കൂട് സ്ഥാപിക്കാൻ തീരുമാനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്