ക്രീം ബണ്ണിൽ ക്രീം കുറവ്; ബേക്കറി ഉടമയെയും കുടുംബത്തെയും മർദിച്ചതായി പരാതി

Published : May 26, 2022, 02:45 PM IST
ക്രീം ബണ്ണിൽ ക്രീം കുറവ്; ബേക്കറി ഉടമയെയും കുടുംബത്തെയും മർദിച്ചതായി പരാതി

Synopsis

ഇന്നലെ വൈകിട്ടാണ് ആറംഗ സംഘം ശിവകുമാറിൻ്റെ ബേക്കറിയിൽ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓർഡർ ചെയ്തു. സംഘത്തിലൊരാൾ ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതോടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം.

കോട്ടയം: ബണ്ണിൽ ക്രീം കുറഞ്ഞുവെന്ന് ആരോപിച്ച് ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മർദിച്ചതായി  പരാതി. വൈക്കം സർക്കാർ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ ബേക്കറി ഉടമയും ഭാര്യയും രണ്ട് മക്കളും ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് ആറംഗ സംഘം ശിവകുമാറിൻ്റെ ബേക്കറിയിൽ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓർഡർ ചെയ്തു. സംഘത്തിലൊരാൾ ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതോടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം.

വാക്കുതർക്കം പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി.  ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധി വിനായകനും മർദനമേറ്റതെന്നാണ് പരാതി. കടയിൽ എത്തിയ 95 വയസുകാരൻ വേലായുധനും  സംഘർഷത്തിൽ പരിക്കേറ്റു. കടയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. അതേസമയം, കടയുടമയും മകനും ചേർന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പൊലീസിൽ പരാതി നൽകി. ഇവരിൽ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പരാതിയിലും പൊലീസ്  അന്വേഷണം തുടങ്ങി.

നായയായി മാറാൻ മുടക്കിയത് 12 ലക്ഷം, ആരും പറയില്ല ഇത് മനുഷ്യനെന്ന്

 

ടോക്യോ: ജപ്പാനിൽ നിന്നുള്ള ഒരു മനുഷ്യൻ മൃഗത്തെപ്പോലെ കാണണം എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു,  @toco_eevee എന്ന ട്വിറ്റർ ഉപയോക്താവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൻസ്. നായയുടെ രൂപത്തിലുള്ള ചിത്രങ്ങളാണ് ഇയാൾ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്വപ്നമായ നായയായി മാറുകയായിരുന്നു ഇയാൾ. 

വേഷ വിധാനത്തിലൂടെ രൂപമാറ്റം വരുത്തുന്നതിന് പ്രശസ്തമായ സെപ്പെറ്റ് ആണ് ടോകോയുടെ ആഗ്രഹം പൂർത്തീകരിച്ച് നൽകിയത്.  12 ലക്ഷം രൂപയാണ് ഇതിനായി ടോകോ മുടക്കിയത്.  40 ദിവസമെടുത്താണ് രൂപം നിർമ്മിച്ചിരിക്കുന്നത്. കോളി എന്ന വിഭാഗത്തിൽപ്പെട്ട നായയുടെ രൂപമാണ് ടോകോ സ്വീകരിച്ചത്. 

എന്തിനാണ് ഒരു കൂളി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് “എന്റെ താത്പര്യത്തിലും വേഷവിധാനത്തിലും ഇത് യഥാർത്ഥമാണെന്ന് തോന്നലുണ്ടാക്കുന്നതിനാണ് ഇത് തെരഞ്ഞെടുത്തതെന്ന് ടോകോ പറഞ്ഞു. കോളിയെപ്പോലെ ഭംഗിയുള്ളവയാണ് തനിക്ക് പ്രിയപ്പെട്ടവയെന്നും ടോകോ ഒരു ജപ്പാൻ മാധ്യമത്തോട് പറഞ്ഞു. 

കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന് അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തോട് നിയന്ത്രണമുണ്ടെന്നായിരുന്നു മറുപടി. ചലിപ്പിക്കാൻ കഴിയും. വല്ലാതെ ചലിപ്പിച്ചാൽ പിന്നെ നായയാണെന്ന് തോനില്ലെന്നും ടോകോ പറഞ്ഞു. ടോക്കോയ്ക്ക് സ്വന്തമായി ഒരു YouTube ചാനൽ ഉണ്ട്. ഈ നായയുടേതല്ലാതെ മനുഷ്യ രൂപത്തിലുള്ള ടോകോയുടെ രൂപം അവിടെയെങ്ങുമില്ല. 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി