
കോഴിക്കോട്: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. തൂണേരി ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ പുറമേരി വിലാതപുരം സ്വദേശി രയരോത്ത് താഴെക്കുനി ആർകെ രജീഷാണ് (40) മരിച്ചത്. ശനിയാഴ്ച തൂണേരി പട്ടാണിയിലാണ് അപകടം.
അറ്റകുറ്റപ്പണിക്കിടെ എൽടി ലൈൻ ശരീരത്തിലേക്ക് പൊട്ടിവീണു ഷോക്കേൽക്കുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: അനുപമ. മക്കൾ: അഷ്വിൻ, ആൽവിൻ. സഹോദരങ്ങൾ: സുരേഷ് ബാബു, രാജലക്ഷ്മി, പുഷ്പലത, സാവിത്രി, ജമുന, ജിഷ, ഷൈജി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam