ബിവറേജസ് ഔട്ട്ലെറ്റിൽ ഇടയ്ക്കിടെ സ്റ്റോക്കിൽ കുറവ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് അരയിൽ മദ്യം തിരുകിക്കൊണ്ടുപോകുന്നയാളെ; പൊലീസിൽ പരാതി

Published : Nov 07, 2025, 02:50 PM IST
Liquor theft

Synopsis

മദ്യം അരയിൽ തിരുകിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ഷോപ്പ് ഇൻ ചാർജ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്.

കാസർകോട്: ബിവറേജസ് കോർപ്പറേഷൻ്റെ കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചതായി പരാതി. മദ്യം അരയിൽ തിരുകിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ഷോപ്പ് ഇൻ ചാർജ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാളാണ് വിസ്കി മോഷ്ടിച്ചത്. ഇടയ്ക്കിടെ സ്റ്റോക്കിൽ മദ്യകുപ്പിയുടെ കുറവ് കണ്ടെത്താൻ തുടങ്ങിയപ്പോൾ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.

 

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്