
കൊച്ചി: കൊച്ചി മെട്രോ സംവിധാനത്തിലെ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനു സമീപമുള്ള സ്റ്റേഷന്റെ പേരു മാറ്റുന്നു. ലിസി മെട്രോ സ്റ്റേഷൻ എന്ന പേരു മാറ്റി ടൗൺഹാൾ മെട്രോ സ്റ്റേഷന്‍ എന്നാക്കും. ഇതിന് സംസ്ഥാന സർക്കാർ അംഗീകാരം നല്‍കി. പുതിയ പേര് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് സ്റ്റേഷൻ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനർനാമകരണം.
ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. ഇതു സംബന്ധിച്ച കെഎംആർഎൽ ബോർഡ് തീരുമാനം സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സർക്കാരിൽനിന്ന് അനുമതി ലഭിച്ചത്. മെട്രോ സ്റ്റേഷനുകളിലെ ബോർഡുകൾ മാറ്റുന്നതിനൊപ്പം നാളെ മുതലുള്ള അനൗൺസ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ഉപയോഗിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam