
പാലക്കാട്:ബെംഗളൂരുവിൽ നിന്ന് വൻതോതിൽ കേരളത്തിലേക്ക് മാരക മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ വടക്കഞ്ചേരി പൊലീസ് ബെംഗളൂരുവിൽ നിന്നും അതിസാഹസികമായി പിടികൂടി.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഫരീദുദീൻ (29) ആണ് അറസ്റ്റിലായത്. വടക്കഞ്ചേരി സിഐ കെ പി ബെന്നിയും സംഘവും ചേർന്ന് ഇന്നലെയാണ് ഫരീദുദീനെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞമാസം വാണിയമ്പാറ മേലെ ചുങ്കം എന്ന സ്ഥലത്ത് നിന്നും 105 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് വൻതോതിൽ കേരളത്തിലേക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഫരീദുദീനെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
കഴിഞ്ഞ അഞ്ചുവർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ച് എംഡി എം എ കേരളത്തിലേക്ക് അയക്കുന്നതിൽ പ്രധാന വ്യക്തിയാണ് ഫരീദുദീൻ. ഡിജെ പാർട്ടി ഏജൻ്റായി പ്രവർത്തിച്ച് ബെംഗളൂരുവിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളെയും മറ്റും ഡിജെ പാർട്ടിയിലേക്ക് ആകർഷിപ്പിക്കുകയും തുടർന്ന് അവരെ മയക്കുമരുന്ന് അടിമകളാക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam