വാഹനങ്ങള്‍ കുടുങ്ങിയതോടെ സംഘം താഴേക്ക് നടന്നിറങ്ങി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു

ഇടുക്കി:ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മലയ്ക്ക് മുകളില്‍ കുടുങ്ങി. ഇടുക്കി പുഷ്പക്കണ്ടത്തെ മലയ്ക്ക് മുകളിലാണ് 27 വാഹനങ്ങള്‍ കുടുങ്ങിയത്. കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ ഓഫ് റോഡ് വാഹനങ്ങളില്‍ മലയ്ക്ക് മുകളില്‍ കയറിയത്. ഇവരെത്തുമ്പോള്‍ സ്ഥലത്ത് മഴയുണ്ടായിരുന്നില്ല. 40 അംഗ സംഘമാണ് എത്തിയത്. തിരിച്ചിറങ്ങാൻ നോക്കുന്നതിനിടെ പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായി.

നാലുമല വ്യൂ പോയിന്റിൽ ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങളാണ് കുടുങ്ങിയത്.വൈകിട്ട് പെയ്ത മഴയിലാണ് കുടുങ്ങിയത്. തുടര്‍ന്ന് സഹായം അഭ്യർത്ഥിച്ച് എത്തിയ വിനോദ സഞ്ചാരികളെ രാത്രി നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കൽമേട് ലേക്ക് മാറ്റി. രാവിലെ സംഘം തിരികെ എത്തി വാഹനങ്ങൾ താഴേക്ക് ഇറക്കുകയായിരുന്നു. അനധികൃതമായി മലയിലേക്ക് യാത്ര ചെയ്ത സംഘജത്തിന് എതിരെ കേസ് എടുക്കാൻ കളക്ടർ നിർദേശം നൽകി. വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. ഇന്ന് ഉച്ചയോടെ വാഹനങ്ങളെല്ലാം തിരിച്ചിറക്കി.

കിടപ്പുമുറിയിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ

ഇടുക്കിയിൽ ഓഫ് റോഡ് ട്രക്കിങ്ങിനെത്തിയ കർണാടക സ്വദേശികൾ കുടുങ്ങി