2 താലുക്കുകൾക്ക് നാളെ പ്രാദേശിക അവധി, ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തിന്‍റെ മിനുക്കുപണികൾ അവസാന ഘട്ടത്തിൽ

Published : Mar 03, 2025, 09:00 PM ISTUpdated : Mar 04, 2025, 02:14 PM IST
2 താലുക്കുകൾക്ക് നാളെ പ്രാദേശിക അവധി, ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തിന്‍റെ മിനുക്കുപണികൾ അവസാന ഘട്ടത്തിൽ

Synopsis

13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. കെട്ടുകാഴ്ചകളും കുത്തിയോട്ടപ്പാട്ടുകളും കുതിര മൂട്ടിൽ കഞ്ഞിയുമൊക്കെയായി 13 കരകളും ഉത്സവം ആഘോഷമാക്കും

ആലപ്പുഴ: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നാളെ നടക്കും. കെട്ടുകാഴ്ച്ചകളുടെ മിനുക്കുപണികൾ അവസാന ഘട്ടത്തിലാണ്. കാഴ്ച്ച കണ്ടത്തിൽ ദേവിക്ക് മുന്നിൽ അണിനിരക്കാൻ പതിമൂന്ന് കരകളിലായി ഭീമനും ഹനുമാനും കുതിരകളും തേരുകളുമൊക്കെ അണിയിച്ചൊരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഓണാട്ടുകരയ്ക്കാകെയൊരു കുത്തിയോട്ടപാട്ടിന്റെ താളമാണ് ഇപ്പോൾ.

പ്രസിദ്ധമായ മാരിയമ്മൻ ക്ഷേത്ര ഉത്സവം നാളെ, ബത്തേരിയില്‍ ഗതാഗത നിയന്ത്രണമേർപ്പെടുത്തി; അറിയേണ്ടതെല്ലാം

13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. കെട്ടുകാഴ്ചകളും കുത്തിയോട്ടപ്പാട്ടുകളും കുതിര മൂട്ടിൽ കഞ്ഞിയുമൊക്കെയായി 13 കരകളും ഉത്സവം ആഘോഷമാക്കും. പൂര്‍ണമായും തടിയിൽ നിര്‍മ്മിച്ച 92 അടി വരെ ഉയരമുളളവയാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ. കുഭഭരണി നാളിൽ കാഴ്ച കണ്ടത്തിൽ കെട്ടുകാഴ്ചകൾ നിരക്കും. ഭഗവതി എഴുന്നള്ളി കരക്കാരെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെട്ടികുളങ്ങരക്കാർ ഈ ദിവസങ്ങളിൽ നാട്ടിലെത്തും. ഓണാട്ടുകരക്കാരുടെ ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ചെട്ടികുളങ്ങര ഭരണി. നാടൊന്നാകെ ആഘോഷിക്കാനായി മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം വയനാട്ടിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നായ ബത്തേരി നഗരത്തിലെ മാരിയമ്മന്‍ ക്ഷേത്ര ഉത്സവം നാളെ നടക്കും എന്നതാണ്. ഇതോടനുബന്ധിച്ച് നാളെ വൈകുന്നേരം നാല് മണി മുതല്‍ ബത്തേരി ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചിട്ടുമുണ്ട്. 

ബത്തേരിയിലെ നിയന്ത്രണങ്ങള്‍ ഇപ്രകാരം

-പുല്‍പ്പളളി, മൈസൂര്‍ ,നമ്പ്യാര്‍കുന്ന്, പാട്ടവയല്‍ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകേണം

-കല്‍പ്പറ്റ, മാനന്തവാടി, വടുവന്‍ചാല്‍ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ യാത്രക്കാരെ ഹാപ്പി സെവന്‍ ഡേയ്‌സിന് സമീപമുളള അഖില പട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി നഗത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം

-ചുളളിയോട്, താളൂര്‍  ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും ഗാന്ധി ജംഗ്ഷന്‍ വഴി പഴയ ബസ്സ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം

-കല്‍പ്പറ്റ, മാനന്തവാടി, വടുവഞ്ചാല്‍, അമ്പലവയല്‍, കൊളഗപ്പാറ വഴി മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊളഗപ്പാറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തന്‍ക്കുന്ന് നമ്പിക്കൊല്ലി വഴി മൈസൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

-മൈസുര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പഴയ ബസ്സ് സ്റ്റാന്‍ഡിന് സമീപമുള്ള ബൈപ്പാസ് റോഡ്, അമ്മായിപ്പാലം, മണിച്ചിറ കൌളഗപ്പാറ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

-കോഴിക്കോട് ഭാഗത്തു നിന്നും മൈസുര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊളഗപ്പാറ ജംഗ്ഷന്‍ വഴി തിരിഞ്ഞ് കുന്താണി, മലവയല്‍, അമ്മായിപ്പാലം  വഴി മൈസുര്‍ ഭാഗത്തേക്ക് തിരിഞ്ഞ് പോകണം.

- ചരക്ക് വാഹനങ്ങള്‍, ലോറി മുതലായ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന മറ്റ് വലിയ വാഹനങ്ങള്‍ കൊളഗപ്പാറ ജംഗഷന് മുന്‍പായി റോഡില്‍ അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടതാണ്.

-മൈസൂര്‍ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍, ലോറി മുതലായ മറ്റ് വലിയ വാഹനങ്ങള്‍ കല്ലൂര്‍  റോഡില്‍ അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടതാണ്.

-ലുലു ജംഗ്ഷന്‍ മുതല്‍ ചുങ്കം ജംഗ്ഷന്‍ വരെ വൈകുന്നേരം നാല് മണി മുതല്‍ റോഡിന്റെ  ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.

PREV
click me!

Recommended Stories

വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്