
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു. സിപിഐ വാമനപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി പ്രമഥചന്ദ്രൻ, സിപിഎം മുൻ വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി അംഗം ബി ശോഭന, കോൺഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം പി രാഘുനാഥൻ നായർ, ആർഎംപി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രദീപ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇവരെ ബിജെപിയിലേക്ക് സ്വീകരിച്ചു.
പൗരത്വ നിയമത്തിനെതിരെ സർക്കാർ കേസിന് പോകുന്നത് മാസപ്പടി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് വി മുരളീധരൻ ആരോപിച്ചു. ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും പണമില്ല. വൻതുക മുടക്കിയാണ് അഭിഭാഷകരെ വെക്കുന്നത്. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഇലക്ടറൽ ബോണ്ടിൽ ആകെ 20000 കോടിയിൽ ബിജെപിക്ക് കിട്ടിയത് 6000 കോടി രൂപയാണെന്നും പ്രതിപക്ഷത്തിനാണ് ബാക്കി 14,000 കോടി രൂപ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam