നെയ്യാറിൽ മുങ്ങിമരിച്ച സ്ത്രീയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

Published : Jan 28, 2021, 09:57 AM IST
നെയ്യാറിൽ മുങ്ങിമരിച്ച സ്ത്രീയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

Synopsis

മൂന്ന് ദിവസം മുമ്പ് ആറാലുമ്മൂട് സ്വദേശിയായ ഉണ്ണികൃഷ്ണനെ വിവാഹം കഴിച്ചാണ് സുജ പ്രായുമൂടിലേക്ക് എത്തിയതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിലും ദുരൂഹതയുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നെയ്യാറില്‍ മുങ്ങി മരിച്ച സ്ത്രീയുടെ മരണത്തില്‍ ദുരൂഹതയെന്ന ആരോപണവുമായി നാട്ടുകാരും ബന്ധുക്കളും. നെടുമങ്ങാട് മരകുളം സ്വദേശി സുജയാണ് നെയ്യാറിൽ മുങ്ങി മരിച്ചത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പിരായുമൂടില്‍ വീട് വാടകക്ക് എടുത്തു താമസം തുടങ്ങിയ ശേഷമാണ് ഇന്നലെ വൈകിട്ട് നെയ്യാറില്‍ 38 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പറയപ്പെടുന്നത്.

മൂന്ന് ദിവസം മുമ്പ് ആറാലുമ്മൂട് സ്വദേശിയായ ഉണ്ണികൃഷ്ണനെ വിവാഹം കഴിച്ചാണ് സുജ പ്രായുമൂടിലേക്ക് എത്തിയതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹിതയായ സ്ത്രീ എങ്ങനെ വീണ്ടും വിവാഹം ചെയ്യുമെന്ന് ബന്ധുക്കള്‍ പചോദിച്ചു. ഇന്നലെ നെയ്യാറിലെ പ്രായുമ്മൂട് കടവിന് സമീപമാണ് വിവസ്ത്രയായ നിലയിൽ സുജയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റെഡിയില്‍ എടുത്തിട്ടുണ്ട്. മുങ്ങി മരണമോ കൊലപാതകമോ എന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. ഇന്‍ക്വസ്സ്റ്റ് പൂര്‍ത്തീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സുജയ്ക്ക് 11 വയസുളള മകനുമുണ്ട്.
 

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു