
മാവേലിക്കര: ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ആറ്റിൽ ചാടിയ സിവിൽ പൊലീസ് ഓഫീസറെ നാട്ടുകാർ രക്ഷപെടുത്തി. മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഖിൽ രാജാണ് അച്ചൻകോവിൽ ആറ്റിൽ ചാടിയത്. ഇന്നലെ രാവിലെ 11ന് പൊറ്റമേൽകടവ് പാലത്തിന് സമീപമായിരുന്നു അഖിൽ അച്ചൻകോവിൽ ആറ്റിൽ ചാടിയത്. സംഭവം കണ്ടു നിന്ന നാട്ടുകാർ പിന്നാലെ ചാടി അഖിൽ രാജിനെ രക്ഷിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)