ബസ്റ്റാന്‍റിൽ ക്ലീനർ മരിച്ച നിലയിൽ, മദ്യപിച്ച് അപകടമെന്ന് ആദ്യം കരുതി, പക്ഷേ നടന്നത് കൊലപാതകം; ഒളിവിലായിരുന്ന പ്രതി 8 മാസത്തിന് ശേഷം പിടിയിൽ

Published : Nov 29, 2025, 11:41 PM IST
murder case accuse arrested

Synopsis

മദ്യപാനത്തെ തുടർന്ന് മരിച്ചതെന്ന് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ കണ്ടതോടെയാണ് തമിഴ്നാട് പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം: കൊലപാതകത്തിന് ശേഷം മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി തമിഴ്നാട് പൊലീസ്. തിരുവല്ലം സ്വദേശി സുമേഷ് (29) ആണ് അറസ്റ്റിലായത്. നാഗർകോവിൽ അണ്ണാ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ മാർച്ചിൽ നടന്ന കൊലപാതക കേസിലാണ് ഇയാളെ പിടികൂടിയത്. നെല്ലായി മുകുടൽ പാപക്കുടിയിലെ ക്ലീനറായ ബൽരാജിനെ(32) ആണ് അണ്ണാ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തെ തുടർന്ന് മരിച്ചതെന്ന് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ കണ്ടതോടെയാണ്  തമിഴ്നാട് പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഇതിനെത്തുടർന്നുള്ള അന്വേഷണത്തിൽ ഒരാൾ ബൽരാജുമായി തർക്കിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെ യുവാവിനെ പിടികൂടാൻ ജില്ലാ പൊലീസ് സൂപ്രണ്ട് സ്റ്റാലിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചു. സംഘം തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. ഒടുവിൽ, 8 മാസത്തെ തിരച്ചിലിന് ശേഷമാണ് തിരുവനന്തപുരത്തെത്തി സുമേഷിനെ പിടികൂടിയത്. മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ മർദിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം